മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ ചലച്ചിത്ര നടന് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്ത് പൊലീസ്

ചലച്ചിത്ര ശ്രീനാഥ് ഭാസി പരസ്യമായി അപമാനിച്ചെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. മരട് പൊലീസാണ് യുവനടനെതിരെ കേസെടുത്തിരിക്കുന്നത്. അഭിമുഖത്തിനിടെയാണ് ശ്രീനാഥ് ഭാസി തന്നെ ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തതെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി്. വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
തെറി അഭിഷേകവും ഭീഷണിയും നടന്നു. പുറത്തു പറയാന്‍ പാടില്ലാത്ത അസഭ്യം വിളിച്ചു. പുതിയ ചലച്ചിത്രം ചട്ടമ്പി സിനിമയുടെ പ്രെമോഷന്റെ ഭാഗമായി ഇന്നലെ കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ നടന്ന അഭിമുഖത്തിനിടയായിരുന്നു സംഭവം. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെയാണ് ശ്രീനാഥ് ഭാസി മോശം ഭാഷപ്രയോഗങ്ങള്‍ നടത്തിയതെന്നും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും മാധ്യമപ്രവര്‍ത്തക പരാതിയില്‍ പറയുന്നു.
ഒരു സ്ത്രീയെന്ന നിലയില്‍ എന്റെ വ്യക്തിത്വത്തെ അപമാനിക്കുകയും, എനിക്ക് വലിയ മാനസികബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. ആയതിനാല്‍ എന്നേയും എന്റെ മെമ്പേഴ്സിനേയും തെറി വിളിക്കുകയും എന്നെ സ്ത്രീ എന്ന പരിഗണന പോലുമില്ലാതെ അപമാനിക്കണമെന്ന ഉദ്ദേശത്തില്‍ അധിക്ഷേപിച്ചതിനും നിയമപരമായി നടപടിയെടുക്കണമെന്നും മാധ്യമപ്രവര്‍ത്തക ആവശ്യപ്പെട്ടു.