സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണിമുകുന്ദന് ഹൈക്കോടതിയില്‍ തിരിച്ചടി ; വിചാരണ തടഞ്ഞ ഉത്തരവ് നീക്കി

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് ഹൈക്കോടതിയില്‍ തിരിച്ചടി. നേരത്തെ കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുളള ഉത്തരവ് ഹൈക്കോടതി നീക്കി. ഇരയുടെ പേരില്‍ ഇല്ലാത്ത അഫിഡവിറ്റ് ഹാജരാക്കിയത് ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസ് ഒത്തുതീര്‍പ്പാക്കിയെന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്. എന്നാല്‍ കേസ്

ഒത്തുതീര്‍പ്പ് ഉണ്ടായില്ലെന്ന് ഇരയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കോടതിക്ക് മുന്നില്‍ കള്ളക്കളി അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി കോഴക്കേസില്‍ പ്രതിയായ സൈബി ജോസാണ് നേരത്തെ ഉണ്ണിമുകുന്ദന് വേണ്ടി ഹാജരായത്.
എന്നാല്‍ അഭിഭാഷകന്‍ സൈബി ജോസ് ഇന്ന് ഹാജരായില്ല. മറുപടി സത്യവാങ്മൂലം നല്‍കാന്‍ ഉണ്ണി മുകുന്ദന് നിര്‍ദ്ദേശം നല്‍കി. കൊച്ചിയിലെ ഫ്‌ലാറ്റില്‍ തിരക്കഥ സംസാരിക്കാന്‍ എത്തിയ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും അപമാനിച്ചുമെന്നുമാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *