കബളിപ്പിച്ച് പണം തട്ടിയെന്ന് ആരോപണം; വിബിത ബാബുവിനെതിരെ കേസെടുത്ത് പോലീസ്

തദ്ദേശഭരണ തെരഞ്ഞടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ശ്രദ്ധനേടിയ
വിബിത ബാബുവിനെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതി. പാലാ സ്വദേശിയായ പ്രവാസിയാണ് പരാതി നല്‍കിയത്. ഇയാളെ കബളിപ്പിച്ച് 14 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

പാലാ സ്വദേശിയായ പ്രവാസിക്കെതിരെ വിബിത ബാബുവും പരാതി നല്‍കിയിട്ടുണ്ട്. വക്കീല്‍ ഓഫീസില്‍ കയറി തന്നെ ആക്രമിച്ചെന്നാണ് വിബിത ബാബുവിന്റെ പരാതി. അമേരിക്കയില്‍ ജോലി ചെയ്യുന്ന മലയാളിയെ കബളിപ്പിച്ചെന്നും പലതവണയായി 14 ലക്ഷം രൂപ വിബിതയ്ക്ക് അയച്ചുകൊടുത്തെന്നുമാണ് പരാതിയില്‍ പറയുന്നത്. പണം അയച്ചുനല്‍കിയതിന്റെ തെളിവുകളും പരാതിക്കാരന്‍ സമര്‍പ്പിച്ചിട്ടുണ്ട്.

വിബിത ബാബുവിനെയും പിതാവിനെയും ഒന്നും രണ്ടും പ്രതികളായിട്ടാണ് തിരുവല്ല പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ പരാതിക്ക് പിന്നാലെയാണ് വിബിത ബാബു പരാതിക്കാരനെതിരെ മറ്റൊരു പരാതി നല്‍കിയത്. തന്റെ ഓഫീസില്‍ കയറി ദുരുദ്ദേശത്തോടെ പെരുമാറിയെന്നാണ് പ്രവാസിക്കെതിരായ പരാതി. പരാതി സ്വീകരിച്ച പോലീസ് പ്രവാസിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *