രാഹുല്‍ ഗാന്ധിക്കെതിരെ കത്തോലിക്ക സഭ; കോണ്‍ഗ്രസ് ശവക്കുഴി തോണ്ടുന്നു


തൃശൂര്‍ : രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ കടുത്ത വിമര്‍ശനവുമായി കത്തോലിക്ക സഭ. കോണ്‍ഗ്രസ് നേതൃത്വം ഇല്ലായ്മയും കുതികാല്‍വെട്ടും വഴി സ്വയം ശവക്കുഴി തോണ്ടുകയാണ്. രാഹുല്‍ഗാന്ധിയുടെ ഇരട്ടത്താപ്പ് ജനം അംഗീകരിക്കില്ലെന്ന് ഇനിയെങ്കിലും നേതൃത്വം തിരിച്ചറിയണം. പേരില്‍ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ല. ദേശീയതലത്തില്‍ പ്രതിപക്ഷ നേതൃത്വസ്ഥാനം എന്ന പ്രതീക്ഷ പോലും കോണ്‍ഗ്രസിന് ഇല്ലാതായിയെന്നും തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്ക സഭയുടെ പുതിയ പതിപ്പില്‍ പറയുന്നു.. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് വിലയിരുത്തിയാണ് പുതിയ ലക്കത്തില്‍ ‘കോണ്‍ഗ്രസ് ദേശീയ ബദലില്‍നിന്ന് അകലുന്നുവോ’ എന്ന ലേഖനം.

പ്രസിഡന്റാകാന്‍ ഇല്ലെന്നു പറയുകയും പ്രസിഡന്റിന്റെ റോളില്‍ചരടുവലിക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ ഇരട്ടത്താപ്പ് ജനം ഇനി അംഗീകരിക്കില്ല. യുപിയില്‍ പ്രിയങ്കഗാന്ധി നേരിട്ടിറങ്ങി വലിയ പരീക്ഷണം നടത്തിയിട്ടും കോണ്‍ഗ്രസ് കളത്തില്‍ ഇല്ലാതായി. നേതാക്കളുടെ തമ്മിലടി മൂലം ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് കുടപിടിക്കുകയാണ്. മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജനാധിപത്യ സങ്കല്‍പങ്ങള്‍ വളര്‍ത്താനും കഴിയാതിരുന്നത് കോണ്‍ഗ്രസിന് ഉള്‍ക്കൊള്ളാനായില്ല.

ഒരുസംഘം അധികാരമോഹികളും കൂട്ടായ്മയായി കോണ്‍ഗ്രസ് തരം താഴുകയാണെന്നും മുഖപത്രത്തിലെ ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *