ഐഎസ്ആർഒ ക്ക് കേന്ദ്രസർക്കാർ നൽകുന്ന തുക അപര്യാപ്തം  ; ഡോ :എ. സോമനാഥ്

തിരുവനന്തപുരം : ഐഎസ്ആർഒ വേണ്ടി കേന്ദ്രസർക്കാർ നൽകുന്ന തുക അപര്യാപ്തമാണെന്ന് ഐ എസ് ആർ ഒ മുൻ ചെയർമാൻ ഡോ:എസ് . സോമനാഥൻ അഭിപ്രായപ്പെട്ടു . ഇന്നലെ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ
പ്രൊ: പ്രസന്നകുമാരി അമ്മയുടെ ഒരു വീട് ഒരു പരീക്ഷണശാല എന്ന ഗ്രന്ഥം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

കേന്ദ്ര ബഡ്ജറ്റിൻ്റെ മെത്തം തുകയുടെ ഒരു ശതമാനം മാത്രമാണ് ഈ രംഗത്തേക്ക് സർക്കാർ നീക്കിവെക്കുന്നത്. വികസിത രാജ്യമായ ഇന്ത്യക്ക് വേണ്ടി ബഹിരാകാശ ഗവേഷണങ്ങൾ നടത്താൻ ഈ മതിയാവില്ലന്നും സോമനഥ് പറഞ്ഞു. ചടങ്ങിൽ കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ , വിമൻസ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ : സി.പി. അരവിന്ദാക്ഷൻ, എൻ എസ് എസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ :എസ്. രാജലക്ഷ്മി ,ഡോ : പ്രദീപ്കുമാർ. ആർ , ഡോ: ജയശ്രീ എസ് നായർ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *