സദാചാര ഗുണ്ടകള്‍ക്ക് മാസ് മറുപടിയുമായി സി ഇ ടി കോളേജ് വിദ്യാര്‍ത്ഥികള്‍ ; അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ മടിയില്‍ ഇരിക്കാല്ലോ

 തിരുവനന്തപുരം :സി ഇ ടി കോളേജിന് സമീപമുള്ള വെയ്റ്റിംഗ് ഷെഡില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ ബെഞ്ച് വെട്ടി പൊളിച്ച്‌ ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ പറ്റുന്ന രീതിയിലാക്കി. ഈ പ്രവര്‍ത്തി ചെയ്തവര്‍ക്ക് മാസ് മറുപടി നല്‍കി കോളേജിലെ വിദ്യാര്‍ത്ഥികള്‍.

ഒരാള്‍ക്കു മാത്രം ഇരിക്കാന്‍ സാധിക്കുന്ന ഇരിപ്പിടത്തില്‍ രണ്ടു പേര്‍ ഒരുമിച്ചിരുന്നാണ് വിദ്യാര്‍ഥികള്‍ സദാചാര ഗുണ്ടകള്‍ക്ക് മറുപടി നല്‍കിയത്. ‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ മടിയില്‍ ഇരിക്കാലോല്ലേ’. വെട്ടിപ്പൊളിച്ചിട്ട ബഞ്ചില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടിരിക്കുകയാണ്. നിരവധി പേരാണ് വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരിക്കുന്നത്.


ചൊവ്വാഴ്ച വൈകിട്ട് വിദ്യാര്‍ഥികള്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തിയപ്പോഴാണ് ഇരിപ്പിടം വെട്ടിപ്പൊളിച്ച്‌ ഒരാള്‍ക്കു മാത്രം ഇരിക്കാവുന്ന രീതിയിലാക്കിയതു കണ്ടത്. ആദ്യം സംഭവം മനസ്സിലായില്ലെങ്കിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് തിരിച്ചറിഞ്ഞതോടെ പ്രതിഷേധമുയര്‍ന്നു.
ഇതിനിടെയാണ് ഇതിനു മറുപടിയുമായി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. ഇതിന്റെ ചിത്രവും വിദ്യാര്‍ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീല്‍ ഇരിക്കാലോല്ലെ’ എന്ന കുറിപ്പോടെയാണ് പലരും ചിത്രം പങ്കുവച്ചത്. ഇത് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *