ഐ ഗ്രൂപ്പുമായി ഇടഞ്ഞു നിൽക്കുന്ന ചാണ്ടി ഉമ്മനെ പിന്തുണച്ച് കോൺഗ്രസ് റിസർച്ച് വിഭാഗം ചെയർമാൻ ജെ എസ് അടൂർ രംഗത്ത്

ഐ ഗ്രൂപ്പുമായി ഇടഞ്ഞു നിൽക്കുന്ന ചാണ്ടി ഉമ്മനെ പിന്തുണച്ച് കോൺഗ്രസ് റിസർച്ച് വിഭാഗം ചെയർമാൻ ജെ എസ് അടൂർ രംഗത്ത്. ചാണ്ടി ഉമ്മൻ ഇതു വരെ ഉമ്മൻ ചാണ്ടിയുടെ പുറകെ നിഴൽ പോലെ ഉണ്ടായിരുന്നു. ചാണ്ടിയുടെ ജന്മഗുണവും കർമ്മ ഗുണവും ഉമ്മൻ ചാണ്ടി എന്ന ജനകീയ നേതാവിൽ നിന്ന് ആർജിച്ചതാണ്. ഉമ്മൻ ചാണ്ടിയുടെ മാതൃക പിന്തുടർന്നാൽ ചാണ്ടി ഉമ്മൻ കേരളത്തിലും ഇന്ത്യയിലും ജനകീയനായ കോൺഗ്രസ് നേതാവാകും എന്നതിൽ സംശയമില്ലെന്ന് ജെ.എസ് അടൂർ പറയുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-വീണ്ടും ചാണ്ടി ഉമ്മനെ ടാർഗറ്റ് ചെയ്തു സ്ഥിരം കുത്സിത കുത്തിത്തിരിപ്പ് മീഡിയ സർക്കസ് തുടങ്ങിയിട്ടുണ്ട്. അതു കോൺഗ്രസ്സിനോടുള്ള സ്‌നേഹം കൊണ്ടൊന്നും അല്ല. ചാണ്ടി ഉമ്മനോട് പലർക്കും കലിപ്പ് പല കാരണങ്ങൾ കൊണ്ടാണെന്ന് അറിയാൻ പാഴൂർപ്പടി വരെ പോകേണ്ട. ചാണ്ടി ഉമ്മൻ നൂറ് ശതമാനം കോൺഗ്രസുകാരൻ തന്നെയാണ്.

കഴിഞ്ഞ വർഷം എഴുതിയത് വീണ്ടും പങ്കു വയ്ക്കുന്നു ചാണ്ടി ഉമ്മനെ ദൂരകാഴ്ചയിൽ അളക്കുന്നവരറിയാൻ ചാണ്ടി ഉമ്മൻ ഇരുപതു വർഷമായി സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാളാണ്. നേരത്തെ തന്നെ എം എൽ യോ, എം പി യോ ആകാൻ യോഗ്യതയുള്ളയാൾ. ചാണ്ടി ഉമ്മനെയും ഉമ്മൻ ചാണ്ടിയെയും രാവും പകലും ടാർഗറ്റ് ചെയ്തവരും ചാണ്ടി ഉമ്മനെതിരെ അപവാദ പ്രചരണം നടത്തിയവരൊക്കെയാണ് ഇപ്പോൾ ചാണ്ടി ഉമ്മനെ രാഷ്ട്രീയവും നേതൃത്വവും വിവരവും പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്. ഉമ്മൻ ചാണ്ടിയെ വേട്ടയാടാൻ കൂട്ടുനിന്ന ഓൺലൈൻ / ടി വി/ പെർഫോമൻസുകാരിൽ ചിലർ ഉമ്മൻ ചാണ്ടിയോടൊപ്പം വേട്ടയാടിയാളാണ് ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മനെ കുറിച്ചു നട്ടാൽ കുരുക്കാത്ത കള്ള പ്രചരണങ്ങൾ അഴിച്ചു വിട്ടു. അയാൾക്ക് അമേരിക്കയിൽ തോട്ടം, ബിസിനസ്, ഡൽഹിയിൽ വലിയ വീട്, മുതൽ സ്വഭാവ ദൂഷ്യം വരെ പച്ചകള്ളം പറഞ്ഞു പരത്തി.

Leave a Reply

Your email address will not be published. Required fields are marked *