സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ സാധ്യത , നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അലര്‍ട്ട്. ശ്രീലങ്കക്ക് മുകളിലും സമീപ പ്രദേശങ്ങളിലുമായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെയും അറബികടലില്‍ നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവര്‍ഷ കാറ്റിന്റെയും സ്വാധീനമാണ് മഴയ്ക്ക് കാരണം.

അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജൂണ്‍ അഞ്ച്, എട്ട് തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ജൂണ്‍ ഏഴ് മുതല്‍ കേരളത്തില്‍ കാലവര്‍ഷം സജീവമാകുമെന്നാണ് നിഗമനം.

അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *