സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത ; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെയും 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കടല്‍ക്ഷോഭ സാധ്യത കണക്കിലെടുത്ത് നാളെ മുതല്‍ രണ്ട് ദിവസം കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. അടുത്ത ഒരാഴ്ച സംസ്ഥാനത്ത് കാലവര്‍ഷം കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *