ചാണ്ടി ഉമ്മന്‍ എം എല്‍ എക്ക് തിരുവനന്തപുരത്ത് സ്വീകരണം

തിരുവനന്തപുരം : പുതുപ്പള്ളിയില്‍ നിന്നും ചരിത്ര വിജയം നേടിയ ചാണ്ടി ഉമ്മന്‍ എം എല്‍ എക്ക് ഡി.സി.സി യുടെ നേതൃത്വത്തില്‍ സെപ്റ്റം : 19 ന് വൈകുന്നേരം 5.30 ന് ഗാന്ധി പാര്‍ക്കില്‍ സ്വീകരണം നല്‍കുമെന്ന് ഡി.സി.സി. പ്രസിഡന്റ് പാലോട്രവി അറിയിച്ചു.
ജില്ലയിലെ പാര്‍ട്ടിയുടെയും പോഷകസംഘടനകളുടെയും എല്ലാ ഭാരവാഹികളും 5. മണിക്ക് എത്തിച്ചേരണമെന്നും അറിയിച്ചു. സ്വീകരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉദ്ഘാടനം ചെയ്യും. പ്രമുഖനേതാക്കള്‍ സംബന്ധിക്കും