തിരുവനന്തപുരം: കാസര്‍കോട് വന്ദേ ഭാരത് എക്സ്പ്രസ് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ സ്റ്റേഷനുകളില്‍ എത്തുന്ന സമയത്തിലും പുറപ്പെടുന്ന സമയത്തിലുമാണ് ദക്ഷിണ റെയില്‍വേ മാറ്റം വരുത്തിയത്. മെയ് 19 മുതലുള്ള സര്‍വീസുകളില്‍ പുതിയ സമയക്രമം ബാധകമാകും.
കാസര്‍കോട്ടേക്കുള്ള വന്ദേ ഭാരത് കൊല്ലത്ത് എത്തുക ഒരു മിനിറ്റ് വൈകി 06.08 നാണ്. കൊല്ലത്തുനിന്നു 06.10 ന് പുറപ്പെടും. കോട്ടയത്ത് 7.24 ന് എത്തും. നേരത്തെ ഇത് 7.25 ആയിരുന്നു. 7.27 ന് ട്രെയിന്‍ കോട്ടയത്തുനിന്ന് പുറപ്പെടും. എറണാകുളത്ത് എത്തുന്ന സമയം 8.17 ന് പകരം 8.25 ആയി. എറണാകുളത്തുനിന്നു പുറപ്പെടുന്ന ട്രെയിന്‍ 9.30 ന് തൃശൂരില്‍ എത്തിച്ചേരും. മറ്റ് സ്റ്റേഷനുകളില്‍ ട്രെയിന്‍ എത്തിച്ചേരുന്ന സമയത്തില്‍ മാറ്റമില്ല.
ആഴ്ചയില്‍ വ്യാഴാഴ്ച ഒഴികെ ആറുദിവസമാണ് വന്ദേ ഭാരത് സംസ്ഥാനത്ത് സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുലര്‍ച്ചെ 05.20 നാണ് വന്ദേ ഭാരത് പുറപ്പെടുന്നത്. 1.25 ന് ട്രെയിന്‍ കാസര്‍കോട് എത്തിച്ചേരും. ഉച്ചകഴിഞ്ഞു 2.30 ന് കാസര്‍കോടുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 10.35 ന് തിരുവനന്തപുരത്ത് എത്തിച്ചേരും
തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് എക്സിക്യൂട്ടിവ് ചെയര്‍കാറിന് 2880 രൂപയാണ് ടിക്കറ്റ് നിരക്ക്. എസി ചെയര്‍കാറിന് 1590 രൂപയും. കാസര്‍കോടുനിന്നു തിരുവനന്തപുരത്തേക്ക് എക്സിക്യൂട്ടിവ് ചെയര്‍കാറിന് 2816 രൂപയും എസി ചെയര്‍കാറിന് 1520 രൂപയുമാണ്. ചെയര്‍കാറില്‍ 914 സീറ്റും എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ 86 സീറ്റുമാണ് ഉള്ളത്.