സി പി എമ്മില്‍ മക്കള്‍ തമ്മിലുള്ള കച്ചവട കലഹം – ചെറിയാന് ഫിലിപ്പ്

തിരുവനന്തപുരം : നേതാക്കള്‍ തമ്മിലുള്ള അഴിമതിപ്പോരുമൂലം സി.പി.എം ചീഞ്ഞുനാറുകയാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് ചെറിയാന് ഫിലിപ്പ്. സി.പി.എം നേതാക്കളുടെ അഴിമതിപ്പണം വിദേശങ്ങളിലെ ബിസിനസ്സ് സ്ഥാപനങ്ങളിലും ബാങ്കുകളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. കേരളത്തിലെ പല റിസോര്‍ട്ടുകളിലും സ്വകാര്യ ആശുപത്രികളിലും സി.പി.എം നേതാക്കള്‍ക്ക് ബന്ധുക്കളുടെ പേരില്‍ ബിനാമി നിക്ഷേപങ്ങളുണ്ട്. അഴിമതിക്കഥകള്‍ ഇപ്പോള്‍ പുറത്തുവരാന്‍ കാരണം നേതാക്കളുടെ മക്കള്‍ തമ്മിലുള്ള കച്ചവട കലഹമാണ്. ചെറ്റക്കുടിലില്‍ കഴിഞ്ഞ പലരുടെയും കൊട്ടാരസദൃശമായ വീടുകള്‍ അഴിമതിയുടെ നിത്യസ്മാരകങ്ങളാണ്. സ്വത്ത് സമ്പാദന ശീലവും ആര്ഭാടശീലവും മൂലം സി.പി.എം അടിമുടി ജീര്ണ്ണിച്ചുകൊണ്ടിരിക്കുകയണെന്നും താമസിക്കാതെ ലോകത്തിലെ ഏക കമ്യൂണിസ്റ്റ് തുരുത്തായ കേരളത്തില്‍ പാര്‍ട്ടി ചീട്ടുകൊട്ടാരം പോലെ തകരുമെന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞു. പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി നെടുമങ്ങാട് നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റി നഗരസഭയ്ക്കുമുമ്പില്‍ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷം വഹിച്ചു.
കരകുളം കൃഷ്ണപിള്ള, വര്‍ക്കല കഹാര്‍, എം.എ.വാഹീദ്, പി.കെ.വേണുഗോപാല്‍, തേക്കട അനില്‍കുമാര്‍, വട്ടപ്പാറ ചന്ദ്രന്, എം.മുനീര്‍, എസ്.അരുണ്‍കുമാര്‍, വെമ്പായം മനോജ്, വെമ്പായം അനില്‍കുമാര്‍, കൊയ്തൂര്‍ക്കോണം സുന്ദരന്‍ കല്ലയം സുകു, ജയചന്ദ്രന്, സിദ്ദിഖ്, ഉഴമലയ്ക്കല്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.
ചെമ്പഴന്തി അനില്‍, കമ്പറ നാരായണന്, കൈമനം പ്രഭാകരന്, ആര്.ഹരികുമാര്‍, കടകംപള്ളി ഹരിദാസ്, എസ്.കൃഷ്ണകുമാര്‍, അഭിലാഷ് ആര്. നായര്‍, സി.ജയചന്ദ്രന്, പാറശാല സുധാകരന്, ആര്. ലക്ഷ്മി, മഹേശ്വര്, മഹേഷ് ചന്ദ്രന്, ജ്യോതിഷ് വി.എസ്, കരുപ്പൂര് ഷിബു, ആര്.സുകുമാരന്‍ നായര്‍, ബി.മോഹനന് നായര്‍, മരുതൂര്‍ വിജയന്, കെ.മോഹനന് നായര്‍, പന്തലക്കോട് ഭുവനേന്ദ്രന്, കിരണ്‍ദാസ്, പള്ളിക്കല്‍ നസീര്‍, അഡ്വ.അനസ്, സാഗര്‍ഖാന്‍, പി.ഭുവനേന്ദ്രന് നായര്‍, ഡി.അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
കൗണ്‍സിലര്‍മാരായ പി.പത്മകുമാര്‍, ജോണ്സന് ജോസഫ്, ഓമന, വനജ രാജേന്ദ്രബാബു, സതീദേവി, മേരി പുഷ്പം, പി.ശ്യാംകുമാര്‍, മിലാനി പെരേര, സെറാഫിന്ഫ്രെഡി തുടങ്ങിയവര്‍ പങ്കെടുത്തു.നാളെ തിരുവനന്തപുരം നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി സത്യഗ്രഹം നടത്തും.