‘സി.പി.ഐ കുരയ്ക്കും, കടിക്കില്ല’: വിമർശനവുമായി ചെറിയാൻ ഫിലിപ്പ്

സി. പി. ഐ കുരയ്ക്കുമെന്നല്ലാതെ, കടിക്കാത്ത ഒരു അപൂർവ്വ ജീവിയാണെന്ന് ചെറിയാൻ ഫിലിപ്പ്. ആദർശ വേഷം കെട്ടിയാടുന്നവർ യജമാനനെ കാണുമ്പോൾ വാലാട്ടും. ചർദ്ദിച്ചതെല്ലാം വിഴുങ്ങുകയും ചെയ്യും. 45 വർഷമായി സി.പി.ഐയുടെ പല്ലും നഖവും എ.കെ.ജി സെൻ്ററിൽ പണയം വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പി.എം ശ്രീ പദ്ധതിയിൽ സി.പി.ഐ നിലപാട് ആത്മാർത്ഥമാണെങ്കിൽ സി.പി.എമ്മുമായുള്ള ബന്ധം ഉപേക്ഷിക്കണം. സിപിഎം – ബി.ജെ.പി രഹസ്യ ബന്ധത്തെ സി.പി.ഐ അംഗീകരിക്കുന്നുണ്ടോയെന്നാണ് അവർ വ്യക്തമാക്കേണ്ടതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.