അശ്ലീല വീഡിയോയുടെ ഉറവിടം കണ്ടെത്തണം: ചെറിയാന്‍ ഫിലിപ്പ്

തൃക്കാക്കരയിലെ ഒരു സ്ഥാനാര്‍ത്ഥിയുടെ പേരില്‍ പ്രചരിപ്പിക്കപ്പെട്ട അശ്ലീല വീഡിയോയുടെ ഉറവിടം കണ്ടെത്താന്‍ ഒരു പ്രത്യേക സൈബര്‍ പോലീസ് സംഘത്തെ സര്‍ക്കാര്‍ ഉടന്‍ നിയോഗിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും കെ പി സി സി പഠനകേന്ദ്രം ഡയറക്ടറുമായ ചെറിയാന്‍ ഫിലിപ് ആവശ്യപ്പെട്ടു.

വീഡിയോ വ്യാജമാണോ അല്ലയോ എന്ന സംശയം നിലനില്‍ക്കുന്നതിനാല്‍ നിജസ്ഥിതി ഉപതെരഞ്ഞെടുപ്പ് തീയതിയായ മേയ് 31 നു മുമ്പ് ജനങ്ങളെ അറിയിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്.

വീഡിയോ വ്യാജമാണെങ്കില്‍ അതു് നിര്‍മ്മിച്ചവരെയും അഭിനയിച്ചവരെയും പിടികൂടി കേസെടുക്കണം. ആദ്യം അപ്പ് ലോഡ് ചെയ്തവരാണ് പ്രധാന കുറ്റവാളികള്‍.

ഒരു കൗതുക വസ്തുവെന്ന നിലയില്‍ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്തവര്‍ ധാരാളമാണ്. അപകീര്‍ത്തി കരമായ അശ്ലീല വീഡിയോകള്‍ ആരെക്കുറിച്ചായാലും പ്രചരിപ്പിക്കുന്നത് അധാര്‍മ്മികമാണ്.

Leave a Reply

Your email address will not be published. Required fields are marked *