ചാണ്ടിഉമ്മനെ പുകഴ്ത്തി ചെറിയാൻ ഫിലിപ്പ്‌, ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നുവെന്ന് പുകഴ്ത്തൽ

തിരുവനന്തപുരം: ചാണ്ടിയും ഉമ്മൻ എംഎൽഎയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്‌.
രണ്ടു വർഷം മുമ്പ് വിട പറഞ്ഞ ഉമ്മൻ ചാണ്ടിയുടെ ജനകീയത, കഠിനാദ്ധ്വാനം, കരുണ എന്നീ സവിശേഷതകൾ പിന്തുടരുന്ന മകൻ ചാണ്ടി ഉമ്മനിലൂടെ ഉമ്മൻ ചാണ്ടി ഇപ്പോഴും ജീവിക്കുന്നുവെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

ഉമ്മൻ ചാണ്ടി മരിച്ചപ്പോൾ അദ്ദേഹത്തിൻ്റെ ജീവിക്കുന്ന സ്മാരകമായ മകൻ ചാണ്ടി ഉമ്മനാണ് യഥാർത്ഥ അനന്തരാവകാശിയെന്ന് ഞാൻ പറഞ്ഞതിനെ പരിഹസിച്ചവർ ഇപ്പോൾ ചാണ്ടി ഉമ്മനെ പ്രകീർത്തിക്കുന്നത് സന്തോഷകരമാണ്.

നിമിഷപ്രിയയുടെ മോചനത്തിന് ആത്മാർത്ഥമായി പരിശ്രമിച്ചു കൊണ്ടിരിക്കുകയും, കോട്ടയം മെഡിക്കൽ കോളജ് ദുരന്തത്തിൽ സന്ദർഭോചിതമായി ഇടപെടുകയും ചെയ്ത ചാണ്ടി ഉമ്മൻ ഓർമ്മിപ്പിച്ചത് ഉമ്മൻ ചാണ്ടിയെയാണ്. നിലമ്പൂർ തെരഞ്ഞെടുപ്പിൽ മൂവായിരത്തിലധികം വീടുകൾ സന്ദർശിക്കുകയും, ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയോടൊപ്പം ബഹുദൂരം നഗ്നപാദനായി നടക്കുകയും ചെയ്ത ചാണ്ടി ഉമ്മൻ ഉത്തമരാഷ്ട്രീയ മാതൃകയാണ്.