കണ്‍സള്‍ട്ടന്‍സി കൊള്ളയുടെ കേരള മോഡലാണ് എല്‍.ഡി.എഫ് ഭരണത്തിന്റെ മികച്ച നേട്ടമെന്ന് ചെറിയാന്‍ ഫിലിപ്പ്

എല്‍.ഡി.എഫ് ഭരണത്തിന്റെ മികച്ച നേട്ടം കണ്‍സള്‍ട്ടന്‍സി കൊള്ളയുടെ കേരള മോഡല്‍ നടപ്പിലാക്കിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്.കിഫ്ബി മുഖേനയുള്ള എല്ലാ ഇടപാടുകളും കണ്‍സള്‍ട്ടന്‍സികള്‍ മുഖേനയാണ്. വികസന പദ്ധതികള്‍ക്ക് അനുമതികള്‍ നല്‍കിയിട്ടുള്ളത് മാനദണ്ഢങ്ങള്‍ പാലിക്കാതെ പുറം വാതില്‍ വഴിയാണ്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെ ഇടപെടലിലൂടെയാണ് കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ നടന്നിട്ടുള്ളത്.ഐ ടി, പൊതുമരാമത്ത്, ആരോഗ്യം, വ്യവസായം, വിദ്യാഭ്യാസം ടൂറിസം തുടങ്ങിയ വകുപ്പുകളില്‍ വ്യവസ്ഥാപിത സര്‍ക്കാര്‍ സംവിധാനത്തെ മറികടന്നുകൊണ്ടാണ് വകുപ്പ് മേധാവികളെ നോക്കുകുത്തികളാക്കി വികസന പദ്ധതികള്‍ നടപ്പാക്കിയത്.

പദ്ധതി നടത്തിപ്പിനും സാധന സാമഗ്രികള്‍ വാങ്ങുന്നതിനും സര്‍ക്കാര്‍ നിയോഗിച്ച അവിഹിത കണ്‍സള്‍ട്ടസികളും ചില ഉന്നതരുടെ സ്വന്തക്കാരുടെ സ്ഥാപനങ്ങളും വഴി ഭരണാധികാരികള്‍ കോടികളാണ് കൊള്ളയടിച്ചിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *