തിരുവനന്തപുരം: നവകേരളം വിനോദസഞ്ചാരം കഴിഞ്ഞപ്പോള്‍ എല്ലാ മന്ത്രിമാരും തടിച്ചു കൊഴുത്തുവെന്നു കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ഫിലിപ്പ്. മന്ത്രിമാരുടെ ശരീര ഭാരം ശരാശരി പത്തു കിലോഗ്രാം വീതം കൂടി.പൊണ്ണതടിയും ദുര്‍മേദസും മൂലം മിക്ക മന്ത്രിമാര്‍ക്കും നടക്കാന്‍ പോലും വയ്യാത്ത് സ്ഥിതിയാണെന്ന് ചെറിയാന്‍ഫിലിപ്പ് പരിഹസിച്ചു.
ജീവിത ശൈലി രോഗങ്ങളുടെ ആധിക്യത്താല്‍ പലര്‍ക്കും ഡോക്ടര്‍മാര്‍ ഉപവാസ ചികിത്സ വിധിച്ചിരിക്കയാണ്.നവകേരള സദസ്സിനിടയില്‍ മൂന്നു മന്ത്രിമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ക്ക് അമിത ഭക്ഷണം മൂലമുള്ള ദഹനക്കേടായിരുന്നു.
സെക്രട്ടറിയേറ്റില്‍ ഒന്നര മാസമായി ഭരണം സമ്പൂര്‍ണ്ണ സ്തംഭനത്തിലാണ്. ആയിരക്കണക്കിന് ഫയലുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നു. ഉദ്യോഗസ്ഥര്‍ മിക്കവരും അപ്രഖ്യാപിത അവധിയിലാണ്.പല മന്ത്രിമാര്‍ക്കും ആദ്യമായി കേരളത്തിലുടനീളമുള്ള മലനിരകളും കാടും മേടും കടലും കായലും നദികളും നേരില്‍ കാണാന്‍ കഴിഞ്ഞതാണ് നവകേരളം യാത്രയുടെ മുഖ്യ നേട്ടമെന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞു.