മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി. വിശ്വാസ്യത തകര്‍ന്നു, തെറ്റായ വാര്‍ത്തകളില്‍ ഖേദം പോലുമില്ല

തിരുവനന്തപുരം: മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളുടെ വിശ്വാസ്യത കൂടുതല്‍ തകര്‍ന്നിരിക്കുകയാണ്. വാര്‍ത്ത തെറ്റിയാല്‍ ഖേദം പ്രകടിപ്പിക്കുന്ന മര്യാദ പോലുമില്ല. മാധ്യമ മേഖലയിലെ നയസമീപനങ്ങളില്‍ തിരുത്തല്‍ വേണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ അവകാശത്തെ വിലമതിക്കുന്നു. ക്രിയാത്മകമായ വിമര്‍ശനങ്ങളെ സ്വീകരിക്കുന്നതിന് സര്‍ക്കാരിന് മടിയുമില്ല. അത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്നാല്‍ നശീകരണാത്മകമായ വാസനകളിലൂടെ മാത്രം വിമര്‍ശനമുയര്‍ത്തുമ്പോള്‍ സര്‍ക്കാര്‍ അത് വിലവയ്ക്കുകയുമില്ല, പരിഗണിക്കുകയുമില്ല.” ഈ അവസ്ഥ നമ്മുടെ നാട്ടിലുണ്ടോയെന്ന് ബന്ധപ്പെട്ടവര്‍ സ്വയം വിമര്‍ശനം നടത്തുമ്പോഴാണ് മാധ്യമ നൈതികത ഉല്‍കൃഷ്ടമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.