മുഖ്യമന്ത്രിയും മന്ത്രിമാരും അധോലോകത്തിന്റെ പിടിയില്‍: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും അധോലോകത്തിന്റെ പിടിയിലാണെന്ന് രമേശ് ചെന്നിത്തല. പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞ കാര്യങ്ങളെ പറ്റി എ.ഡി.ഡി.പി അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അന്‍വര്‍ പറഞ്ഞ കാര്യങ്ങളെ പറ്റി സിബിഐക്കൊണ്ടോ, ഒരു കേന്ദ്ര അന്വേഷണ ഏജന്‍സിയെ കൊണ്ടോ അന്വേഷിപ്പിച്ചാല്‍ മാത്രമേ മുഴുവന്‍ കാര്യങ്ങളും പുറത്തുവരുവെന്നും ചെന്നിത്തല പറഞ്ഞു.
സെക്രട്ടറിയേറ്റ് അധോലോക പ്രവര്‍ത്തനങ്ങളുടെ സിരാ കേന്ദ്രമാണ്.
സ്വര്‍ണ്ണ കള്ളക്കടത്തു നടക്കുന്നത് എ.ഡി.ഡി.പിയുടെ അറിവോടെയാണെന്നാണ് അന്‍വര്‍ പറയുന്നുത് ഞെട്ടിപ്പിക്കുന്നതാണ്. വിമാനത്താവളങ്ങളില്‍ സ്വര്‍ണ്ണ വേട്ട നടക്കുന്നത് പോലീസും കസ്റ്റംമ്പുംസിആര്‍പിഎഫും തമ്മിലുള്ള ഏകീകരണത്തിലുടെയാണ് . എന്നാല്‍ ഇപ്പോള്‍ സ്ഥിതിയാകെ മാറി, കസ്റ്റംമ്‌സിന്റെ കണ്ണ് വെട്ടിച്ചു സ്വര്‍ണ്ണം കടത്തുന്നവരെ പോലീസ് പിടിക്കുന്നു. പിടിച്ചെടുക്കുന്ന സ്വര്‍ണ്ണം പകുതിയിലധികം പോലീസ് പങ്കിട്ടെടുക്കുന്നു.
യഥാര്‍ത്ഥത്തില്‍ പോലീസ് സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തുന്ന അധോലോകത്തിന്റെ പിടിയിലാണെന്നും മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ ചെന്നിത്തല ആരോപിച്ചു. സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ മുന്നാം നിലയിലെ മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക പ്രവര്‍ത്തനങ്ങളുടെയും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും സിരാ കേന്ദ്രമാണ്. മന്ത്രി മാരുടെയും എംഎല്‍എമാരുടെയു ഫോണ്‍ ടാപ് ചെയ്യപ്പെടുന്നുവന്ന് ഒരു ഭരണ കക്ഷി എംഎല്‍എ വെളുപ്പെടുത്തിയത് ഞെട്ടലോടെ മാത്രമേ നോക്കികാണുവാന്‍ കഴിയു. ഗുരുതരമായ സംഭവമാണിതെന്നും ആഭ്യന്തര വകുപ്പ് ഒരു നാഥനില്ലാ കളരിയയി മാറിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.