പരിഹസിച്ച് മുഖ്യമന്ത്രി; ‘ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിക്കേണ്ടി വന്നു, യുഡിഎഫ് ഭരണം കെടുകാര്യസ്ഥതയുടേത്

വയനാട്: സര്‍ക്കാരിന്റെ വാര്‍ഷികാഷോഘ പരിപാടിയില്‍ സംസാരിക്കുന്നതിനിടെ യുഡിഎഫിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറയുന്നതിനിടയില്‍ യുഡിഎഫ് ഭരണകാലത്ത് പാഠപുസ്തകം പോലും ഉണ്ടായിരുന്നില്ലെന്നും ഫോട്ടോസ്റ്റാറ്റ് എടുത്ത് കുട്ടികള്‍ക്ക് പഠിക്കേണ്ടി വന്നുവെന്നുമാണ് പിണറായി വിജയന്‍ പറഞ്ഞത്.

‘യുഡിഎഫ് ഭരണം കെടുകാര്യസ്ഥതയുടേതാണ്. ഇപ്പോള്‍ വിദ്യാഭ്യസ രം?ഗത്ത് വലിയ തോതിലുള്ള കുതിച്ച് ചാട്ടം ഉണ്ടായിട്ടുണ്ട്. പൊതുവിദ്യാഭ്യാസ രംഗത്തെ പശ്ചാത്തല സൗകര്യങ്ങളുടെ വികസനം വളരെ മികച്ചതാണ്. വിദ്യാലയങ്ങളില്‍ എല്ലാ സൗകര്യങ്ങളും ഉണ്ട്. സ്‌കൂളുകള്‍ ഹൈടെക്ക് ആയി മാറിയിട്ടുണ്ട്. ഈ മാറ്റം ഉണ്ടാവാന്‍ കാരണം ആവശ്യമായ ഫണ്ട് കൃത്യമായി ചിലവഴിച്ചു എന്നതാണ്. നാടിന്റെ ഭാവി കണ്ടുകൊണ്ട് ഫണ്ട് ചിലവിടണം’ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസം?ഗത്തിനിടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *