സഭകളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് എത്തുന്നു

സഭകളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് എത്തുന്നു. ഇന്ന് കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്ന ഇന്‍ഫാമിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണിയും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. കെ.സി വേണുഗോപാലം കോണ്‍ഗ്രസ് നേതാക്കളും ചടങ്ങില്‍ എത്തുന്നുണ്ട്.

കര്‍ഷകരുടെ പ്രശ്‌നങ്ങളിലും വന്യജീവി ആക്രമണങ്ങളിലും സര്‍ക്കാരിനെതിരെ കടുത്ത നിലപാടാണ് ഇന്‍ഫാം സ്വീകരിച്ചിരുന്നത്. ഇതിന് നേതൃത്വം നല്‍കുന്ന ബിഷപ്പുമാര്‍ അടക്കമുള്ളവര്‍ സര്‍ക്കാരിനെതിരൂക്ഷമായി വിമര്‍ശിക്കുന്നതിലേക്കും കാര്യങ്ങള്‍ എത്തിയിരുന്നു. ഈ പച്ചാലത്തിലാണ് സഭകളുമായി അടുക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നത്. ഇന്‍ഫാമിന്റെ പരിപാടിയില്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് എത്തുന്നത് ഇതിന്റെ ഭാഗമായിട്ടാണ് എന്നാണ് വിലയിരുത്തല്‍.

നേരത്തെ ജോസ് കെ മാണിയെ തന്നെ വേദിയില്‍ എത്തിച്ച സഭയും സര്‍ക്കാരും തമ്മിലുള്ള അകല്‍ച്ച കുറച്ചിരുന്നു. ഇന്ന് മുഖ്യമന്ത്രി കൂടിയെത്തുന്നതോടെ സഭ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വവും ഇന്‍ഫാമിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. കെസി വേണുഗോപാല്‍ രാവിലെ നടത്തിയ സെഷന്‍ ഉദ്ഘാടനം ചെയ്തു.

തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കുന്നതുകൊണ്ട് തന്നെ സഭയെയും കര്‍ഷകരെയും പിണക്കാന്‍ സര്‍ക്കാര്‍ മുതിര്‍ന്നേക്കില്ല. അതുകൊണ്ടുതന്നെ ബിഷപ്പുമാര്‍ അടക്ക