മുഖ്യമന്ത്രി പിണറായി വിജയന് നാല് മാസം മുന്‍പ് നടത്തിയ ഓണസദ്യയ്ക്കായി 7.86 ലക്ഷം രൂപ അധികഫണ്ട് അനുവദിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നാല് മാസം മുന്‍പ് നടത്തിയ ഓണസദ്യയ്ക്കായി 7.86 ലക്ഷം രൂപ അധികഫണ്ട് അനുവദിച്ചു. ഈ മാസം 13നാണ് അധിക തുക അനുവദിച്ചത്. ട്രഷറി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാണ് നടപടി.
ഓഗസ്റ്റ് 26ന് നിയമസഭ മന്ദിരത്തില്‍ നടത്തിയ സദ്യ വിരുന്നിനായി 19 ലക്ഷം രൂപ നവംബര്‍ എട്ടിന് അനുവദിച്ചിരുന്നു. അധിക തൂക കൂടി അനുവദിച്ചതോടെ ഓണസദ്യയുടെ മൊത്തം ചെലവ് 26.86 ലക്ഷം രൂപയായിരിക്കുകയാണ്. വിരുന്നിന് 19,00,130 രൂപ ചെലവായെന്നും ഹോട്ടലിന് പണം നല്‍കിയെന്നും പൊതുഭരണ വകുപ്പിന്റെ വിവരാവകാശ മറുപടി അടുത്തിടെ പുറത്തുവന്നിരുന്നു. അതേസമയം, ഓണസദ്യയില്‍ എത്രപേര്‍ പങ്കെടുത്തുവെന്ന കൃത്യമായ കണക്കിലെന്നാണ് വിവരാവരകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് സര്‍ക്കാരിന്റെ മറുപടി.
അഞ്ചുതരം പായസം ഉള്‍പ്പെടെ 65 വിഭവങ്ങള്‍ ഉള്‍പ്പെടുന്ന സദ്യയാണ് സ്വകാര്യ കേറ്ററിംഗ് സ്ഥാപം വിളമ്പിയത്. സ്പീക്കര്‍ എ എന്‍ ഷംസീറും നിയമസഭയില്‍ ഓണവിരുന്ന് നല്‍കിയിരുന്നു. ഇതിന് പുറമേയായിരുന്നു പൗരപ്രമുഖര്‍ക്കായി മുഖ്യമന്ത്രി സദ്യ ഒരുക്കിയത്. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ജനുവരി മൂന്നിന് മാസ്കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി വിരുന്ന് നല്‍കുന്നുണ്ട്.