മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും യൂറോപ്പിലേക്ക്; വിദ്യാഭ്യാസ മേഖലയിലെ സഹകരണം ലക്ഷ്യം.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഉദ്യോഗസ്ഥ സംഘവും യൂറോപ്പ് സന്ദര്‍ശിക്കും. ഒക്ടോബര്‍ ആദ്യമാണ് യാത്രയെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ച നീളുന്ന യാത്രയില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും അടങ്ങുന്ന സംഘം ഫിന്‍ലന്‍ഡും നേര്‍വേയും സന്ദര്‍ശിക്കും. വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് ഗവണ്‍മെന്റ് വിശദമാക്കുന്നത്. ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സംഘം സന്ദര്‍ശിച്ചേക്കും.