കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും സന്ദർശിച്ചു.

ചെന്നൈ : അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും സന്ദർശിച്ചു.
രാവിലെ 9മണിയോടെ ആശുപത്രിയിൽ എത്തിയ പിണറായി വിജയനും ഭാര്യ കമലയും ഒരു മണിക്കൂർ സമയം ആശുപത്രിയിൽ ചിലവഴിച്ചു. കോടിയേരിയുടെ ഭാര്യയും മകനും മറ്റു ബന്ധുക്കളുമായി ചികിത്സാ കാര്യങ്ങൾ സംസാരിച്ചു.
ആരോഗ്യനില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് കോടിയേരിയെ കാണാന്‍ മുഖ്യമന്ത്രി എത്തിയത്. ഒരുമണിക്കൂറോളം ആശുപത്രിയിൽ ചിലവഴിച്ച മുഖ്യമന്ത്രി ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മടങ്ങിയത്.
ഓഗസ്റ്റ് 29 നാണ് കോടിയേരി ബാലകൃഷ്ണനെ തുടർ ചികിത്സകൾക്കായി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടക്കത്തിൽ നടത്തിയ നടത്തിയ വിദഗ്ധ പരിശോധനയിൽ ശരീരത്തിൽ അണുബാധകളില്ലെന്നു കണ്ടെത്തിയിരുന്നു. ഡോക്ടർമാരോട് മുഖ്യമന്ത്രി ചികിത്സാ സംബന്ധിച്ചു ചർച്ച നടത്തി.തുടർന്ന് ഗസ്റ്റ് ഹൗസിലേക്ക് പോയ മുഖ്യമന്ത്രി വൈകീട്ട് ആറുമണിക്കുള്ള വിമാനത്തിൽ തിരുവനന്തപുരത്തേക്ക് തിരിച്ചു.