മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഇന്നലെ വൈകുന്നേം അഞ്ചര മണിയോടെയാണ് പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ ഭീഷണി കോള്‍ എത്തിയത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ വിളിച്ചത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. എറണാകുളം സ്വദേശിയായ പന്ത്രണ്ടുവയസുകാരനാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസ് ആസ്ഥാനത്ത് വിളിച്ചത്. ഭീഷണിക്ക് പുറമെ ഏഴാം ക്‌ളാസുകാരന്‍ അസഭ്യവര്‍ഷം നടത്തിയെന്നും പൊലീസ് പറയുന്നു.സ്‌കൂളില്‍ അടിയന്തര ഘട്ടങ്ങളില്‍ വിളിക്കാനുള്ള നമ്പര്‍ നല്‍കിയിരുന്നുവെന്നും തമാശക്കായി പൊലീസ് ആസ്ഥാനത്ത് വിളിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്.

സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി.കളമശേരി സ്ഫോടനത്തിന്റ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ജാഗ്രതയിലിരിക്കെയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് പറഞ്ഞ് ഭീഷണി കോള്‍ എത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം പരിപാടിയുടെ പശ്ചാത്തലത്തിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, പാര്‍ക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു. ആളുകള്‍ കൂട്ടം കൂടുന്ന ഇടങ്ങളിലെല്ലാം പരിശോധന നടന്നു. ഷോപ്പിംഗ് മാളുകള്‍, തിയേറ്ററുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ജാഗ്രത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *