ചിറ്റൂര്‍ സ്പിരിറ്റ് കേസ്: സിപിഐഎം ലോക്കല്‍ സെക്രട്ടറിയും പ്രതി

ചിറ്റൂര്‍: കമ്പാലത്തറയില്‍ നടന്ന സ്പിരിറ്റ് വേട്ടയുമായി ബന്ധപ്പെട്ട കേസില്‍ സിപിഐഎം പെരുമാട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഹരിദാസനെ പൊലീസ് പ്രതിചേര്‍ത്തു. ഹരിദാസന്‍ നിലവില്‍ ഒളിവിലാണ്. സംസ്ഥാനത്തുടനീളം കള്ള് വിതരണം നടത്തുന്ന പ്രധാന വ്യക്തിയാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ചിറ്റൂര്‍ കമ്പാലത്തറയില്‍ 1,260 ലിറ്റര്‍ സ്പിരിറ്റ് പൊലീസ് പിടികൂടിയത്. മീനാക്ഷിപുരം സര്‍ക്കാര്‍ പാതയ്ക്ക് സമീപമുള്ള കണ്ണയ്യന്റെ വീട്ടിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. തുടര്‍ന്ന് കണ്ണയ്യനെ പൊലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ കണ്ണയ്യന്റെ മൊഴിയിലാണ് ലോക്കല്‍ സെക്രട്ടറി ഹരിദാസന്‍ സ്പിരിറ്റ് എത്തിച്ചതെന്ന് വ്യക്തമാകുന്നത്. ഇതിനെ തുടര്‍ന്നാണ് ഹരിദാസനെ കേസില്‍ പ്രതിചേര്‍ത്തതെന്ന് പൊലീസ് അറിയിച്ചു.