ക്രിസ്തുമസ് ബമ്പര്‍ 16 കോടി ലഭിച്ച ഭാഗ്യശാലി പേര് വെളിപ്പെടുത്തില്ല; പേരുവിവരങ്ങള്‍ പരസ്യമാക്കരുതെന്ന ഭാഗ്യശാലിയുടെ അഭ്യര്‍ത്ഥന അംഗീകരിച്ച് ലോട്ടറി വകുപ്പ്

സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ അടിച്ച ഭാഗ്യശാലി പേര് വെളിപ്പെടുത്തില്ല. ഒന്നാം സമ്മാനമായ 16 കോടിയുടെ ടിക്കറ്റ് ഹാജരാക്കിയ വ്യക്തി പേരും വിവരങ്ങളും പരസ്യമാക്കരുതെന്ന് ലോട്ടറി വകുപ്പിനോട് അഭ്യർഥിച്ചു. ഇത് പ്രകാരം ഇയാളുടെ വിവിരങ്ങൾ പരസ്യപ്പെടുത്തില്ലെന്ന് വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വെച്ച് ഇന്നലെ രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. പാലക്കാട് വിറ്റ എക്സ് ഡി 236433 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മധുസൂധനൻ എന്ന ഏജന്റാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. കമ്മീഷനും 30 ശതമാനം നികുതിയും കഴിഞ്ഞുളള തുകയാണ് സമ്മാനാർഹന് ലഭിക്കുക.