ലൈംഗികാതിക്രമ കേസില്‍ സിവിക് ചന്ദ്രന്‍ വടകര ഡിവൈഎസ്പിക്ക് മുന്നില്‍ കീഴടങ്ങി

ലൈംഗികാതിക്രമ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചതോടെ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ പോലീസില്‍ കീഴടങ്ങി. വടകര ഡിവൈഎസ്പി ആര്‍ ഹരിപ്രസാദിന് മുമ്പിലാണ് കീഴടങ്ങിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തുകയായിരുന്നു. ഏഴ് ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സിവിക് ചന്ദ്രനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. ഈ വര്‍ഷം ഏപ്രിലില്‍ പുസ്തക പ്രകാശന ചടങ്ങിന് എത്തിയ പ്രതി പരാതിക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്.
പട്ടിക ജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയാന്‍ വേണ്ടിയുള്ള വകുപ്പുകള്‍ ചേര്‍ത്തതിനാല്‍ കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വടകര ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *