ഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു . ആദ്യ നാല് റാങ്കുകള്‍ വനിതകളാണ് നേടിയിരിക്കുന്നത്. 685 ഉദ്യോഗാര്‍ഥികളാണ് യോഗ്യതാ പട്ടികയില്‍ ഇടം പിടിച്ചത്.
ശ്രുതി ശര്‍മയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗര്‍വാളിനു രണ്ടാം റാങ്കും ഗാമിനി സിംഗ്ലയ്ക്കു മൂന്നാം റാങ്കും ലഭിച്ചു. നാലാം റാങ്ക് ഐശ്വര്യ വര്‍മയ്ക്കാണ്. ആദ്യ നൂറില്‍ ഒന്‍പതു മലയാളികളുമുണ്ട്.