സിവില്‍ സര്‍വ്വീസ് മെയിന്‍  ഷെഡ്യൂള്‍  യു പി എസ്‍ സി പ്രസിദ്ധീകരിച്ചു

ദില്ലി: സിവില്‍ സര്‍വ്വീസ് മെയിന്‍ 2022 പരീക്ഷയുടെ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ച്‌ യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ . പ്രിലിമിനറി പരീക്ഷയില്‍ യോ​ഗ്യത നേടിയ ഉദ്യോ​ഗാര്‍ത്ഥികള്‍ ഔദ്യോ​ഗിക വെബ്സൈറ്റ് ആയ upsc.gov.in. സന്ദര്‍ശിച്ച്‌ മെയിന്‍ പരീക്ഷയുടെ ഷെഡ്യൂള്‍ പരിശോധിക്കേണ്ടതാണ്. സെപ്റ്റംബര്‍ 16, 17, 18,24, 25 എന്നീ തീയതികളിലാണ് സിവില്‍ സര്‍വ്വീസ് മെയിന്‍ പരീക്ഷ നടത്തുന്നത്. രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് പരീക്ഷ നടക്കുക. രാവിലെ 9 മണി മുതല്‍ ഉച്ച കഴിഞ്ഞ് 12 മണി വരെയാണ് ആദ്യ ഷിഫ്റ്റ്. ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 5 മണി വരെയാണ് രണ്ടാമത്തെ ഷിഫ്റ്റ്. 2022 ജൂണ്‍ 5 നാണ് സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷ നടന്നത്. ജൂണ്‍ 22 ന് പ്രിലിമിനറി പരീക്ഷ ഫലം പ്രഖ്യാപിച്ചു.

13,090 ഉദ്യോ​ഗാര്‍ത്ഥികളാണ് സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടിയത്. പ്രിലിമിനറി പരീക്ഷ നടന്ന് 17 ദിവസത്തിനുള്ളിലാണ് ഫല പ്രഖ്യാപനം. പ്രിലിമിനറി പരീക്ഷ പാസായ ഉദ്യോഗാര്‍ത്ഥികള്‍ 2022 ലെ സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷയ്ക്ക് യോഗ്യത നേടി. 2022ലെ സിവില്‍ സര്‍വീസ് പ്രിലിമിനറിയുടെ മാര്‍ക്കുകളും കട്ട് ഓഫ് മാര്‍ക്കുകളും ഉത്തരസൂചികകളും യുപിഎസ്‌സിയുടെ അന്തിമ ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ യുപിഎസ്‌സി വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയുള്ളൂ.

പ്രിലിമിനറി, മെയിന്‍, അഭിമുഖം എന്നിവയുള്‍പ്പെട്ടതാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ. ഐ.എ.എസ്., ഐ.എഫ്.എസ്. ഐ.പി.എസ്. ഓഫീസര്‍മാരെ തിരഞ്ഞെടുക്കാന്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷനാണ് ഈ പരീക്ഷ നടത്തുന്നത്. www.upsc.gov.in-ല്‍ പരീക്ഷാഫലം ലഭ്യമാണ്. 861 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. 11.52 ലക്ഷം പേര്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നു. ഒഴിവുകളുടെ എണ്ണം 861 ല്‍ നിന്ന് 1022 ആയി ഉയര്‍ന്നതായി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *