തിരുവനന്തപുരം: ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചലച്ചിത്രത്തിനുള്ള സുവര്‍ണ ചകോരം നതാലി മെസെന്റ് സംവിധാനം ചെയ്ത ‘ക്ലാര സോള’യ്ക്ക്.
20 ലക്ഷം രൂപ സമ്മാനത്തുക ഉള്‍പ്പെടുന്നതാണ് ഈ പുരസ്കാരം.
‘കാമില കംസ് ഔട്ട് ടുനൈറ്റ്’ ഒരുക്കിയ ഐനസ് മരിയ മാറിനോവയാണ് മികച്ച സംവിധായികയ്ക്കുള്ള രജത ചകോരം. തമിഴ് ചലച്ചിത്രമായ ‘കൂഴങ്കള്‍’ മികച്ച ജനപ്രിയ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രം ‘നിഷിദ്ധോ’. ആണ് ഏറ്റവും മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച പുതുമുഖ സംവിധായകനുള്ള കെ ആര് മോഹനന് അവാര്‍ഡ് പ്രഭാഷ്, കൃഷ്ണാനന്ദ് എന്നിവര്‍ പങ്കിട്ടു. നെറ്റ് പാക്ക് മികച്ച ഏഷ്യന്‍ ചിത്രമായി പെബിള്‍സ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രം ആവാസവ്യൂഹവുമാണ്.നിശാഗന്ധിയില്‍ നടന്ന സമാപനച്ചടങ്ങില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരം സമ്മാനിച്ചത്.