ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനം; ഒരു ഗ്രാമം ഒലിച്ചുപോയി

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ഹര്‍സിലിനടുത്തുള്ള ധരാലി പ്രദേശത്ത് വന്‍ മേഘവിസ്‌ഫോടനത്തില്‍ ഒരു ഗ്രാമം ഒലിച്ചുപോയി.അറുപതോളം പേരെ കാണാതായി.നിരവധി വീടുകള്‍ ഒഴുക്കെടുത്തു.12 വീടുകളും ഹോട്ടലുകളും പൂര്‍ണമായും ഒലിച്ചുപോയി. കരകവിഞ്ഞൊഴുകിയ ഖിര്‍ ഗംഗ നദിയിലാണ് മിന്നല്‍ പ്രളയം ഉണ്ടായത് .
ചെളിയും മണ്ണും കല്ലുമെല്ലാം ഒലിച്ചെത്തി മൂന്നും നാലും നിലകളിലുള്ള കെട്ടിടങ്ങള്‍ നിലംപൊത്തി. അത്ര വലിയ ആഘാതമാണ് മേഖലയില്‍ ഉണ്ടായിരിക്കുന്നത് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ധരാലിയിലെ പൊലീസ്, എസ്ഡിആര്‍എഫ്, സൈന്യം, മറ്റ് ദുരന്ത നിവാരണ സംഘങ്ങള്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.നദിയില്‍ നിന്നും സുരക്ഷിത അകലത്തേക്ക് മാറണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം.