സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം സ്വീകരിക്കുന്നതില്‍ നിന്ന് മേല്‍ശാന്തിമാരെ വിലക്കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

തൃശൂര്‍: വിഷുദിനത്തില്‍ ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷു കൈ നീട്ടം നല്‍കാനായി സുരേഷ് ഗോപി എംപി മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്തത് വിവാദമായി. ഇത്തരത്തില്‍ മേല്‍ശാന്തിമാര്‍ പുറത്ത് നിന്ന്തുക സ്വീകരിക്കുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിലക്കി. വടക്കുന്നാഥ ക്ഷേത്രത്തിലെ മേല്‍ശാന്തിക്ക് 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകളാണ് സുരേഷ് ഗോപി നല്‍കിയത്.കൈനീട്ട നിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരപയോഗം ചെയ്യുന്നതിന് തുല്യമാണെന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. സുരേഷ് ഗോപിയുടെ പേര് പത്രക്കുറിപ്പില്‍ പറഞ്ഞിട്ടില്ല. പകരം ചില വ്യക്തികളില്‍ നിന്ന് സംഖ്യ ശേഖരിക്കുന്നതില്‍ നിന്ന് മേല്‍ശാന്തിമാരെ വിലക്കുന്നു എന്നാണുളളത്.
രാജ്യസഭാംഗത്വം കാലാവധി അവസാനിക്കുന്ന സുരേഷ് ഗോപി തൃശൂരില്‍ രാഷ്ട്രീയരംഗത്ത് സജീവമാകുമെന്നാണ് കരുതുന്നത്.