കെ ആര് നാരായണന് വിഷ്വല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ന് മുതല്‍ അടച്ചിടാന്‍ കളക്ടറുടെ ഉത്തരവ്

വിദ്യാര്‍ഥികള്‍ ജാതി വിവേചനത്തിനെതിരെ സമരം നടത്തുന്ന കെ ആര് നാരായണന് വിഷ്വല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ന് മുതല്‍ ജനുവരി എട്ടുവരെ അടച്ചിടാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്. വിദ്യാര്‍ഥികളോട് ഹോസ്റ്റലുകള്‍ ഒഴിയണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 25 മുതല്‍ ആരംഭിക്കുന്ന വിദ്യാര്‍ഥികളുടെ നിരാഹാരസമരത്തില്‍ അനിഷ്ട്ട സംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്.
ഡിസംബര്‍ അഞ്ചു മുതല്‍ ജാതി വിവേചനത്തില്‍ പ്രതിഷേധിച്ചുള്ള വിദ്യാര്‍ഥികളുടെ സമരം ഇവിടെ നടന്നുവരികയാണ്. വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്തെത്തിയിരുന്നു.