കോളേജ് വിദ്യാര്‍ത്ഥിനി നന്ദയുടെ മരണത്തില്‍ സുഹൃത്ത് അറസ്റ്റില്‍ ; സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി

കാഞ്ഞങ്ങാട് കോളെജ് വിദ്യാര്‍ത്ഥിനി നന്ദ ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. അലാമിപ്പള്ളി സ്വദേശി അബ്ദുള്‍ ഷുഹൈബാണ് അറസ്റ്റിലായത്. തിങ്കളാഴ്ച്ചയാണ് നന്ദയെ വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് നന്ദ, ഷുഹൈബിനെ വീഡിയോ കോള്‍ ചെയ്തതാണ് കേസില്‍ വഴിത്തിരിവായത്. വീഡിയോ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷുഹൈബ് പിടിയിലായത്.
നന്ദയും ഷുഹൈബും തമ്മില്‍ പ്രണയത്തിലായിരുന്നൂവെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ എന്തോ കാരണത്താല്‍ ഇവര്‍ തമ്മില്‍ പിണങ്ങി. ബന്ധം പിരിഞ്ഞതോടെ നന്ദയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഷുഹൈബ് ഭീഷണിപ്പെടുത്തി. കടുത്ത നിരാശയിലായ നന്ദ ആത്മഹത്യ ചെയ്യുകയായിരുന്നൂവെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, ആത്മഹത്യ ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 04712552056)

Leave a Reply

Your email address will not be published. Required fields are marked *