മേയ് മുതല്‍ വിഴിഞ്ഞത്ത് വാണിജ്യ കപ്പലുകള്‍ എത്തിത്തുടങ്ങും

തിരുവനന്തപുരം: വിഴിഞ്ഞത്ത് വാണിജ്യ കപ്പലുകള്‍ മേയ് മുതല്‍ എത്തിത്തുടങ്ങും. വിഴിഞ്ഞത്തെ നിര്‍മ്മാണം അതിവേഗമാണ് പുരോഗമിക്കുന്നത്. ഡിസംബറാണ് സമയപരിധിയെങ്കിലും നേരത്തെ കമ്മീഷനിംഗ് പൂര്‍ത്തിയാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം.വിഴിഞ്ഞം തുറമുഖം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തത്. ഒക്ടോബറില്‍ ആദ്യ കപ്പലെടുത്തതിന് പിന്നാലെ ക്രെയിനുകളുമായി നാല് കപ്പലുകള്‍ കൂടി തീരമണഞ്ഞു. നിലവില്‍ 15 ക്രെയിനുകളാണ് തുറമുഖത്തുള്ളത്.

മാര്‍ച്ചോടെ 17 ക്രെയിനുകള്‍ കൂടിയെത്തും. നിര്‍മാണം സമയബന്ധിതമായി മുന്നോട്ട് പോകുന്നെന്നാണ് മന്ത്രി വിഎന്‍ വാസവന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗവും വിലയിരുത്തിയത്.വിഴിഞ്ഞത്തെ പുലിമൂട്ട് നിര്‍മ്മാണം പൂര്‍ണതോതില്‍ അടുത്തമാസം തീര്‍ക്കും. അദാനിക്കുള്ള വിജിഎഫ് ഉടന്‍ കൊടുക്കും. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ പുനരധിവാസ പാക്കേജ് അതേ പോലെ നടപ്പാക്കില്ല. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള സഹായം തുടരുമെന്നും ലത്തീന്‍ സഭയുമായി തര്‍ക്കത്തിനില്ലെന്നും വാസവന്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *