കൊല്ലത്ത് യുവതിയെ നഗ്നപൂജ നടത്തിയെന്നും പീഢിപ്പിച്ചെന്നും പരാതി. ഭര്‍തൃവീട്ടുകാരെ കസ്റ്റഡിയിലെടുത്ത്‌ പോലീസ്‌

കൊല്ലം: ചടയമംഗലത്ത് യുവതിയെ നഗ്‌നപൂജയ്ക്ക് ഇരയാക്കി പീ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ ഭര്‍ത്താവും ഭാര്‍തൃമാതാവും നഗ്ന പൂജയ്ക്ക് ഇരയാക്കാന്‍ ശ്രമിച്ചുവെന്നാണ് ആറ്റിങ്ങല്‍ സ്വദേശിനിയായ യുവതിയുടെ പരാതി. ഇലന്തൂര്‍ നരബലി വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

യുവതിയുടെ പരാതിയെത്തുടര്‍ന്ന് ചടയമംഗലത്തെ ഭര്‍തൃവീട്ടിലേക്ക് വിവിധ യുവജന സംഘടനകള്‍ മാര്‍ച്ച് നടത്തി. 2016ലായിരുന്നു യുവതിയും ചടയമംഗലം സ്വദേശിയുമായ യുവാവും തമ്മില്‍ വിവാഹിതരായത്. യുവതിക്ക് വാദ ബാധിച്ചതിനാല്‍ നഗ്നപൂജയ്ക്ക് വിധേയയാക്കി. നഗ്‌നപൂജയ്ക്ക് തയ്യാറാകാതിരുന്നപ്പോള്‍ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിച്ചു. മന്ത്രവാദത്തിനെന്ന പേരിലെത്തിയ അബ്ദുള്‍ ജബ്ബാര്‍ എന്നയാളും സഹായി സിദ്ദിഖും ചടയമംഗലത്തെ വീട്ടില്‍ വെച്ചും മന്ത്രവാദ കേന്ദ്രത്തില്‍ വെച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഭര്‍തൃസഹോദരിയും ഭര്‍തൃമാതാവും എല്ലാത്തിനും കൂട്ടുനിന്നെന്നും പരാതിയില്‍ പറയുന്നു.
സിദ്ദിഖ് തന്റെ വസ്ത്രം വലിച്ചുകീറാന്‍ ശ്രമിച്ചു. ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ മന്ത്രവാദത്തിന്റെ ഭാഗമാണെന്നായിരുന്നു മറുപടിയെന്നും യുവതി പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *