ഹണിട്രാപ്പിലൂടെ വയോധികന്റെ പണം തട്ടിയതായി പരാതി; മൂന്നുപേര്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: അറുപത്തഞ്ചുകാരനെ ഹണിട്രാപ്പില്‍പ്പെടുത്തി പണംതട്ടിയെന്ന പരാതിയില്‍ യുവതിയടക്കം ആറുപേര്‍ക്കെതിരേ കേസ്. മൂന്നുപേര്‍ അറസ്റ്റില്‍. താഴെക്കോട് മേലേകാപ്പുപറമ്പ് പൂതന്‍കോടന്‍ വീട്ടില്‍ ഷബാന (37), ആലിപ്പറമ്പ് വട്ടപ്പറമ്പ് പീറാലി വീട്ടില്‍ ഷബീറലി (37), താഴെക്കോട് ബിടത്തി ജംഷാദ് (22) എനിവരെയാണു പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റു രണ്ടുപേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

രണ്ടുലക്ഷം രൂപ തട്ടിയെടുത്തതിനാണ് യുവതിക്കും മറ്റ് അഞ്ചുപേര്‍ക്കുമെതിരേ ആലിപ്പറമ്പ് സ്വദേശി പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കിയത്. യുവതി മൊെബെല്‍ ഫോണില്‍ വിളിച്ചു ബന്ധം സ്ഥാപികയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് മാര്‍ച്ച് 18 ന് വീട്ടിലേക്കു വിളിച്ചു. രാത്രി വീടിനു പുറത്തെത്തിയപ്പോള്‍ അഞ്ചു പേരടങ്ങിയ സംഘമെത്തി തടഞ്ഞുവച്ചു. ശേഷം മൊെബെല്‍ഫോണില്‍ വീഡിയോയും ഫോട്ടോയും പകര്‍ത്തുകയും ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്തായാണ് പരാതിയിലുള്ളത്.

പെരിന്തല്‍മണ്ണ സി.ഐ. പ്രംജിത്ത്, എസ്.ഐ. ഷിജോ സി. തങ്കച്ചന്‍, എസ്.സി.പി.ഒ. ഷൗക്കത്ത്, രാകേഷ്, മിഥുന്‍, സി.പി.ഒ. സല്‍മാന്‍ പള്ളിയാല്‍തൊടി, സജീര്‍ മുതുകുര്‍ശ്ശി, അജിത്, സൗമ്യ എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *