തന്റെ പരാതി സിനിമയ്ക്കുള്ളില്‍ തന്നെ പരിഹരിക്കപ്പെടണമെന്ന് നടി വിന്‍ സി അലോഷ്യസ്. നിയമപരമായി മുന്നോട്ട്‌പോകാന്‍ താത്പര്യമില്ലെന്ന് തന്നെയാണ് നേരത്തെയും പറഞ്ഞിരുന്നത് മാറ്റം വരേണ്ടത് സിനിമാ മേഖലയിലാണെന്നും വിന്‍ സി പറഞ്ഞു.
അന്വേഷണവുമായി സഹകരിക്കും. ഇത്തരം കാര്യങ്ങള്‍ സിനിമയില്‍ ഇനി ആവര്‍ത്തിക്കരുത്. ആ ഉറപ്പാണ് തനിക്ക് വേണ്ടത്, ഫിലിം ചേംബറിന് നല്‍കിയ പരാതി പിന്‍വലിക്കില്ലെന്നും വിന്‍ സി കൂട്ടിച്ചേര്‍ത്തു. ഇന്ന് നടക്കുന്ന ഇന്റേണല്‍ മോണിറ്ററിംഗ് കമ്മറ്റി യോഗത്തില്‍ പങ്കെടുക്കും നല്‍കിയ പരാതിയില്‍ എത്രത്തോളം സത്യസന്ധത ഉണ്ടെന്ന് അവര്‍ പരിശോധിക്കും അതിന്‌ശേഷമായിരിക്കും നടപടി സ്വീകരിക്കുകയെന്നും നടി വ്യക്തമാക്കി.
താന്‍ നല്‍കിയ പരാതി ചോര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതില്‍ സജി നന്ത്യാടിന് പങ്കില്ല. സജിക്ക് പങ്കുണ്ടെന്ന് കരുതിയാണ് പേര് പരാമര്‍ശിച്ചത് അക്കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മാലാ പാര്‍വതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലൊന്നും പ്രതികരിക്കാനില്ലെന്നും വിന്‍ സി അലോഷ്യസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന നടി വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ ഷൈന്‍ ടോം ചാക്കോക്കെതിരായുള്ള നടപടികള്‍ക്കായുള്ള സിനിമ സംഘടനകളുടെ നിര്‍ണായക യോഗങ്ങള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്.ഫിലിം ചേംബര്‍ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിനുശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക.
സിനിമ മേഖലയില്‍ പരിശോധനകള്‍ ശക്തമാക്കുമെന്ന് സിറ്റിപൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. ലഹരി ഇടപാടുകാരന്‍ സജീറിനായി അന്വേഷണം പുരോഗമിക്കുകയാണ്.
ഷൈന്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ മാത്രമേ വീണ്ടും വിളിപ്പിക്കുകയുള്ളൂ. കൂടുതല്‍ അറസ്റ്റ്, കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതില്‍ രാസ പരിശോധന ഫലം വന്ന ശേഷമാകും തീരുമാനമെന്ന് അദേഹം വ്യക്തമാക്കി.
മാസപ്പടി കേസ്: എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഇഡി കോടതിയില്‍