സിപിഎം ഉന്നയിച്ച കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളെ നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യൂ കുഴല്‍നാടന്‍

അധ്വാനത്തിന്റെ വിലയറിയാത്തതുകൊണ്ടാണ് സിപിഎം നേതാക്കള്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പ്രമുഖ അഭിഭാഷകരാണ് ഈ അഭിഭാഷക സ്ഥാപനത്തിലെ പങ്കാളികള്‍. നിയമസ്ഥാപനത്തെ സിപിഎം സംശയത്തിന്റെ നിഴലിലാക്കി എന്നും മാത്യൂ കുഴല്‍നാടന്‍ പറഞ്ഞു

വിയര്‍പ്പിന്റെ വിലയറിയാത്തതു കൊണ്ടാണ് തോന്ന്യാസം പോലെയുള്ള ആരോപണം സിപിഎം നേതാക്കള്‍ ഉന്നയിച്ചത്. ഒരു സ്ഥാപനം കെട്ടിപ്പടുക്കുന്നതിന്റെ ബുദ്ധിമുട്ട് അവര്‍ക്ക് അറിയില്ല. നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ജീവിക്കണമെന്നു ബൈബിളില്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ അധ്വാനിച്ചു ജീവിക്കുന്ന വ്യക്തിയാണ്. രക്തം ചിന്തിയാലും വിയര്‍പ്പൊഴുക്കില്ല എന്ന ചിന്താഗതിക്കാരാണ് ഇന്നത്തെ കമ്യൂണിസ്റ്റുകാര്‍.” മാത്യൂ കുഴല്‍നാടന്‍ പറഞ്ഞു.

വീണ വിജയന്റെ ആദായനികുതി രേഖകള്‍ പുറത്തുവിടാന്‍ തയാറുണ്ടോ എക്‌സാലോജിക് രേഖകളുടെ പരിശോധനയ്ക്ക് തയാറുണ്ടോ എന്നും മാത്യൂ കുഴല്‍നാടന്‍ ചോദിച്ചു. സ്ഥാപനത്തിന്റെ എല്ലാ രേഖകളും പുറത്തുവിടാന്‍ തയാറാണ്. രേഖകള്‍ തോമസ് ഐസക്കിനെ പോലെ പ്രഗത്ഭനായ ഒരു സിപിഎം നേതാവിനു പരിശോധിക്കാമെന്നും മാത്യൂ കുഴല്‍നാടന്‍ വ്യക്തമാക്കി.

സിപിഎം നേതാക്കള്‍ എന്ത് അധ്വാനം നടത്തിയാണ് ജീവിക്കുന്നതെന്നും മാത്യൂ കുഴല്‍നാടന്‍ ചോദിച്ചു. ചിന്നക്കനാലിലെ ഭൂമി സംബന്ധിച്ചും മാത്യൂകുഴല്‍നാടന്‍ വിശദീകരണം നല്‍കി.വൈറ്റ് മണി നല്‍കിയതു കൊണ്ടാണ് ചുരുങ്ങിയ വിലയ്ക്ക് ഭൂമി ലഭിച്ചത്. കൂടുതല്‍ സത്യസന്ധത കാണിച്ചതാണ് പ്രശ്‌നം. സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവിലയേക്കാള്‍ നികുതി അടച്ചെന്നും മാത്യൂ കുഴല്‍നാടന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *