പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടതിനെ പരിഹസിച്ച പ്രധാനമന്ത്രിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

തങ്ങള്‍ ഇന്ത്യയാണെന്നും മിസ്റ്റര്‍ മോദിക്ക് എന്ത് വേണമെങ്കിലും വിളിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
മിസ്റ്റര്‍ മോദീ നിങ്ങള്‍ എന്ത് വേണമെങ്കിലും ഞങ്ങളെ വിളിച്ചോളൂ ഞങ്ങള്‍ ഇന്ത്യയാണ്. മണിപ്പൂരിനെ സുഖപ്പെടുത്താനും, സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണുനീര്‍ ഒപ്പാനും ഞങ്ങള്‍ സഹായിക്കും. എല്ലാ ജനങ്ങള്‍ക്കും സ്നേഹവും സമാധാനവും തിരികെ നല്‍കും.എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും ഇന്ത്യന്‍ മുജാഹിദീന്റെയും പേരില്‍ ഇന്ത്യയുണ്ടെന്നും ഇന്ത്യ എന്ന് പേരിട്ടതുകൊണ്ട് മാത്രം യാതൊരു കാര്യവുമില്ലെന്നായിരുന്നു മോദിയുടെ പരിഹാസം. പ്രതിപക്ഷത്തിന് ദിശാബോധമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞാഴ്ച ബംഗളൂരുവില്‍ ചേര്‍ന്ന പ്രതിപക്ഷ യോഗത്തിലാണ് ഇന്ത്യ എന്ന് പേരിട്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *