പ്രതിഷേധം തുടരുന്ന വനിതാ ഗുസ്തി താരങ്ങളെ അനുകൂലിച്ചു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : പ്രതിഷേധം തുടരുന്ന വനിതാ ഗുസ്തി താരങ്ങളെ അനുകൂലിച്ചും, പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.രാജ്യത്തിന്റെ പെണ്‍മക്കള്‍ക്ക് ആത്മാഭിമാനമാണ് വലുത്. അതു കഴിഞ്ഞേ മെഡലുകളും മറ്ര് ബഹുമതികളും വരുന്നുള്ളൂവെന്ന് രാഹുല്‍ എക്സില്‍ കുറിച്ചു. രാഷ്ട്രീയനേട്ടങ്ങള്‍ ധീരപുത്രിമാരുടെ കണ്ണീരിനേക്കാള്‍ വിലയുള്ളതാണോയെന്ന് രാഹുല്‍ ചോദിച്ചു.

പ്രധാനമന്ത്രി രാജ്യത്തിന്റെ കാവല്‍ക്കാരനാണ്. അദ്ദേഹത്തില്‍ നിന്ന് ഇത്തരം ക്രൂരതകള്‍ വരുന്നതില്‍ വേദനയുണ്ടെന്നും, പ്രധാനമന്ത്രിയുടെ മൗനത്തെ അടക്കം സൂചിപ്പിച്ച് രാഹുല്‍ പറഞ്ഞു. വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് അര്‍ജുന ഖേല്‍രത്‌ന പുരസ്‌കാരം പ്രധാനമന്ത്രിയുടെ ഓഫീസിന് സമീപമുള്ള കര്‍ത്തവ്യ പഥില്‍ ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് പ്രതികരണം.

 

Leave a Reply

Your email address will not be published. Required fields are marked *