ലോക കേരള സഭ വരേണ്യ വര്‍ഗത്തിനുള്ള ഏര്‍പ്പാടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ലോക കേരള സഭ ധൂര്‍ത്തും അഴിമതിയുമാണെന്നും പ്രവാസികള്‍ക്ക് ഈ സഭ കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു.ഇത്രയും കാലത്തെ നമ്മുടെ അനുഭവത്തില്‍ ലോക കേരള സഭ കൊണ്ട് പ്രവാസികള്‍ക്ക് ഒരു പ്രയോജനവും ഇല്ല. ഇതില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറണം. സ്പോണ്‍സര്‍ഷിപ്പ് അവസാനിപ്പിക്കണം.ഈ പണപ്പിരിവ് ആര് പറഞ്ഞിട്ടാണ്. മുഖ്യമന്ത്രിയറിയാതെ ഇങ്ങനെയൊരു സംഭവം നടക്കില്ല. ബക്കറ്റ് പിരിവിന്റെ പുതിയൊരു ഫോമാണ് സ്പോണ്‍സര്‍ഷിപ്പ്.
ഇത് കേരളത്തിന് അപമാനമാണ്. ഇതില്‍ നിന്ന് പിന്മാറണം. സ്പീക്കര്‍ സ്ഥാനത്തിരുന്ന് ഒരുപാട് ധൂര്‍ത്ത് നടത്തിയ ആളാണ് ശ്രീരാമകൃഷ്ണന്‍. നോര്‍ക്ക കൂടി കിട്ടിയപ്പോള്‍ അദ്ദേഹം സ്പോണ്‍സര്‍ഷിപ്പിന്റെ പേരിലുള്ള പിരിവ് കൂടി തുടങ്ങിയിരിക്കുകയാണ്. ഇതൊക്കെ വളരെ തെറ്റായ നടപടിയാണ്. കേരളത്തിലെ ജനങ്ങള്‍ ഇതില്‍ പ്രതിഷേധിക്കും. ചെന്നിത്തല മാദ്ധ്യമങ്ങളോട് ചോദിച്ചു.
അതേസമയം, ലോക കേരള സഭയിലെ പണപ്പിരിവിനെ സി പി എം നേതാവ് എ കെ ബാലന്‍ ന്യായീകരിച്ചു. പണപ്പിരിവില്‍ തെറ്റില്ലെന്നും ലണ്ടന്‍ സമ്മേളനത്തിലും സ്പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ മലയാളികളുടെ കുടുംബ സംഗമമാണിത്. പ്രവാസി മലയാളികള്‍ മനസറിഞ്ഞ് സഹകരിക്കുന്നതില്‍ എന്തിനാണ് അസൂയയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.