കോൺഗ്രസ് നേതാക്കൾ ജാതി-മത ശക്തികളുടെ അടിമകളാകരുത്: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം :സമുദായ സമനീതി എന്ന തത്വത്തിൽ വിശ്വസിക്കുന്ന കോൺഗ്രസിന്റെ നേതാക്കളാരും ജാതി-മത ശക്തികളുടെ അടിമകളാകരുതെന്നു കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.
എല്ലാ സമുദായ വിഭാഗങ്ങളുമായും സഹവർത്തിത്വം പുലർത്തേണ്ട കോൺഗ്രസ് നേതാക്കൾ അവർ ക്ഷണിക്കുന്ന സമ്മേളനങ്ങളിൽ പങ്കെടുക്കേണ്ടതാണന്നും പറഞ്ഞു. എന്നാൽ, ഏതെങ്കിലും സമുദായ വിഭാഗത്തിന്റെ വക്താവായി മുദ്രയടിക്കപ്പെടുന്ന സാഹചര്യം ക്ഷണിച്ചു വരുത്തരുത്.

കോൺഗ്രസിൽ സ്ഥാനം നേടുന്നതിനു് സമുദായ സംഘടനാ നേതാക്കളുടെയും മത മേലധ്യക്ഷന്മാരുടെയും സഹായവും ശുപാർശയും ആരു നേടിയാലും നിന്ദ്യമാണ്. കോൺഗ്രസ് പാർട്ടിയെ റിമോട്ടു കൺട്രോളിലൂടെ നിയന്ത്രിക്കാൻ ഒരു ബാഹ്യ ശക്തിയേയും അനുവദിക്കരുതെന്നും ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *