രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനമെടുത്ത് കോണ്‍ഗ്രസ് നേതൃത്വം

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഏറെ കാലമായി നിലനിന്നിരുന്ന അശോക് ഗെഹ് ലോട്ടും സച്ചിന്‍പൈലറ്റും തമ്മിലുള്ള പ്രശ്‌നങ്ങളുടെ അടിസ്ഥാനം തന്നെ സച്ചിന്‍ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങളായിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ക്ക് പച്ചക്കൊടി കാട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ്. സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ട പ്രകാരം പിഎസ് എസിയില്‍ നിയമനിര്‍മ്മാണം നടത്താനും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം നടത്താനും തീരുമാനിച്ചതായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെസി വേണുഗോപാല്‍ അറിയിച്ചു. രാജസ്ഥാനിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, നാളെ മുതല്‍ രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. മന്ത്രിമാരും എം എല്‍ എ മാരും ഗൃഹസന്ദര്‍ശനം നടത്തും. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും, പക്ഷേ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. കര്‍ണ്ണാടകയിലേത് പോലെ രാജസ്ഥാനിലും ഭാരത് ജോഡോ യാത്ര വിജയത്തിന് ഊര്‍ജ്ജമാകും. സെപ്റ്റംബര്‍ ആദ്യവാരം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.