നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് തലസ്ഥാനത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജിയെന്ന് സൂചന. ഡിസിസി നേതാക്കളടക്കം നൂറിലധികം അംഗങ്ങളാണ് വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി വിടുന്നത്. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന് രാജിക്കത്ത് നല്‍കിയന്നൊണ് ലഭിക്കുന്ന വിവരം. കെപിസിസി ആസ്ഥാനം സ്ഥിതി ചെയ്യുന്ന വട്ടിയൂര്‍ക്കാവ് ബ്ലോക്കിലെ 104 പേര് ഒപ്പിട്ട രാജിക്കത്താണ് കൈമാറിയത്.
കെപിസിസി അംഗങ്ങളായ ഡി സുദര്‍ശനും ശാസ്തമംഗലം മോഹനനുമെതിരെ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്നും രാജിക്കത്തില്‍ ആവശ്യപ്പെടുന്നു. നേരത്തേ വട്ടിയൂര്‍ക്കാവില്‍ വിമത യോഗം ചേര്‍ന്നവരാണ് രാജിവെക്കുന്നത്.