കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് ആര് വരുമെന്ന് തീരുമാനിക്കാന്‍ കഴിയാതെ കോണ്‍ഗ്രസ്

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇവരുടെ കൂടിയാലോചനകള്‍ക്ക് ശേഷം സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ എന്നിവരുമായി മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രത്യേകം ചര്‍ച്ച നടത്തും.അതികം വൈകാതെ തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഡി കെ ശിവകുമാര്‍

ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ‘പാര്‍ട്ടി അമ്മയെപോലെയാണ്. മകന് ആവശ്യമായത് നല്‍കും’ എന്നാണ് ഡല്‍ഹി യാത്രയ്ക്ക് തൊട്ട് മുന്‍പ് ഡി കെ ശിവകുമാര്‍ വ്യക്തമാക്കിയത്. എം എല്‍ എമാരെ ഭിന്നിപ്പിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യങ്ങളെല്ലാം ഹൈക്കമാന്‍ഡ് വിലയിരുത്തുണ്ട്. ഇന്നലെ ഡല്‍ഹിയിലെത്തിയ സിദ്ധരാമയ്യ മുതിര്‍ന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍ പൂര്‍ത്തിയാക്കി. ഇരുപക്ഷവും വിട്ടുവീഴ്ചകള്‍ക്കില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. അതേസമയം, 75കാരനായ സിദ്ധരാമയ്യയ്ക്ക് അവസാന അവസരമെന്ന നിലയിലും മികച്ച പ്രതിച്ഛായ കണക്കിലെടുത്തും ആദ്യ രണ്ടര വര്‍ഷം അവസരം നല്‍കാനാണ് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നത്.

കോണ്‍ഗ്രസിന്റെ ട്രബിള്‍ഷൂട്ടറും വിശ്വസ്തനുമായ ശിവകുമാറിനെ ഇപ്പോള്‍ മുഖ്യമന്ത്രിയാക്കിയാല്‍ ഇ.ഡി കേസുകളും അഴിമതി ആരോപണങ്ങളും കേന്ദ്രം കുത്തിപ്പൊക്കുമെന്ന് ഹൈക്കമാന്‍ഡ് ഭയപ്പെടുന്നു. ശിവകുമാറിന്റെ ശത്രുവും കര്‍ണാടക ഡി.ജി.പിയുമായിരുന്ന പ്രദീപ് സൂദിനെ കേന്ദ്രസര്‍ക്കാര്‍ സി ബി ഐ ഡയറക്ടറാക്കിയതിന്റെ ഉദ്ദേശ്യവും മറ്റൊന്നല്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

 

Leave a Reply

Your email address will not be published. Required fields are marked *