തിരുവനന്തപുരം: അനേക വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരിടത്തും പ്രവര്‍ത്തകരില്‍ ഗ്രൂപ്പിസമില്ലെന്ന് സമരാഗ്നി യാത്ര തെളിയിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പ്.
സംഘടനയുടെ കൂട്ടുത്തരവാദിത്വം ഉറപ്പിക്കാന്‍ ഒരാളുടെ നേതൃത്വത്തിനു പകരം കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷ നേതാവും സംയുക്തമായി നയിക്കുന്ന യാത്രയിലുടനീളം പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് പങ്കെടുക്കുന്നത്. ഇത് തന്നെ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനും സംഘടനാ ശക്തിക്കും തെളിവാണെന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞു.
ഇരു മെയ്യാണെങ്കിലും ഞങ്ങളൊറ്റ കരളാണെന്നാണ് കെ.സുധാകരനും വി.ഡി.സതീശനും യാത്രയിലുടനീളം തെളിയിച്ചിരിക്കുന്നത്. ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ മുമ്പെങ്ങുമില്ലാത്ത ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരും ആരുടെയും കൂടെയല്ലെന്ന യാഥാര്‍ത്ഥ്യം എല്ലാ നേതാക്കളും മനസ്സിലാക്കണമെന്നും ചെറിയാന്‍ഫിലിപ്പ് പറഞ്ഞു. കോണ്‍ഗ്രസ് തിരിച്ചു വരണമെന്നാഗ്രഹിക്കുന്ന ആയിരക്കണക്കിന് പ്രവര്‍ത്തകരും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തില്‍ പൊറുതി മുട്ടിയ ജനങ്ങളുമാണ് സമരാഗ്നി ജാഥയെ വിവിധ കേന്ദ്രങ്ങളില്‍ എതിരേറ്റത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനമുണ്ടാവുമെന്നും ചെറിയാന് ഫിലിപ്പ് പ്രതികരിച്ചു.