ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചനന്ന് : കെ. സുധാകരന്

കൊച്ചി: ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയത് ആരെന്ന് ജനങ്ങള്‍ അറിയാന്‍ അന്വേഷണം അനിവാര്യമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് മാദ്ധ്യമങ്ങളോട് പറഞ്ഞു.ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ അന്വേഷണം ആവശ്യമാണ്. ഗൂഢാലോചന ആരൊക്കെ,എങ്ങനെ നടത്തിയെന്ന് ജനങ്ങളെ അറിയിക്കണം
മാസപ്പടി വിഷയത്തില്‍ ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയത്. സ്വകാര്യ കമ്പനിക്ക് മകളുടെ സ്ഥാപനം നല്കിയ സേവനം എന്താണെന്ന് വ്യക്തമാക്കാന്‍ തയ്യാറാകണമെന്നും ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹം പറഞ്ഞു.
പിണറായിക്ക് ഒഴിയാനാവില്ലെന്ന് ചെന്നിത്തല
സോളാര്‍ കേസിലെ പ്രതിയില്‍ നിന്ന് വെള്ളക്കടലാസില്‍ പരാതി എഴുതി വാങ്ങി സി.ബി.ഐ അന്വേഷണത്തിനു വിട്ട പിണറായി വിജയന് ഗുഢാലോചനയില്‍ നിന്ന് കൈകഴുകി രക്ഷപ്പെടാനാവില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു. നിരപരാധിയായ ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കാനും അപമാനിക്കാനും അതുവഴി യു.ഡി.എഫ് ഭരണം അട്ടിമറിക്കാനും സി.പി.എം നടത്തിയ അസൂത്രിതമായ ഗുഢാലോചനയാണ് സോളാര്‍ കേസ്.
വൈകിയാണെങ്കിലും സത്യങ്ങള്‍ പുറത്തു വരുന്നു. ഇനിയും പുറത്തുവരാനുണ്ട്, സോളാര്‍ കേസില്‍ അടിമുടി ദുരൂഹതയാണ്. അതിലേറ്റവും പ്രധാനപ്പെട്ടത് ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള ഗൂഢാലോചനയാണ്, സര്‍ക്കാരും സി.പി.എമ്മും അറിയാതെ ഇത്തരം ഗുഢാലോചന നടക്കില്ല. സോളാര്‍ കേസില്‍ സി.ബി.ഐ പുറത്തുവിട്ട വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഉമ്മന്‍ ചാണ്ടിയുടെ പേരില്ലാതിരുന്നിട്ടും ആരാണ് എഴുതി ചേര്‍ത്തതെന്നു വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു