കാട്ടാക്കട കെഎസ്ആര്‍ടിസി മര്‍ദ്ദനം മകളുടെ മുന്നിലിട്ട് പിതാവിനെ തല്ലിയ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കാട്ടാക്കട കെഎസ്ആര്‍ടിസി മര്‍ദ്ദനക്കേസില്‍ കണ്‍സക്ഷന്‍ പുതുക്കാനെത്തിയ അച്ഛനും മകള്‍ക്കും മര്‍ദ്ദനമേറ്റ കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി. ഡിപ്പോയിലെ ജീവനക്കാരായ മുഹമ്മദ് ഷെരീഫ് (52), മിലന്‍ ഡോറിച്ച് (45), അനില്‍കുമാര്‍ (49) കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ വര്‍ക്ക് ഷോപ്പ് ജീവനകാരനായ സുരേഷ് കുമാര്‍, അജികുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.വിഷ്ണു തളളിയത്. മകളുടെ മുന്നില്‍ വച്ച് പിതാവിനെ മര്‍ദ്ദിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അര്‍ഹിക്കുന്നില്ല. വീഡിയോയിലെ ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധന നടത്തുന്നതിന് പ്രതികളില്‍ നിന്ന് ശബ്ദവും ദൃശ്യങ്ങളും ഉള്‍പ്പടെയുള്ള സാമ്പിളുകള്‍ ശേഖരിക്കുന്നതിന് പ്രതികളുടെ കസ്റ്റഡി അനിവാര്യമാണെന്ന്് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.